NEWS
ജാതി നോക്കി വോട്ട് ചെയ്യുന്നവർ മിടുക്കന്മാർ:വെള്ളാപ്പള്ളി
04/08/2025 08:29 AM IST
സുരേഷ് വണ്ടന്നൂർ

ഹരിപ്പാട്: ജാതി നോക്കി വോട്ട് ചെയ്യുന്നവർ ബുദ്ധിമാന്മാരാണെന്നും അല്ലാത്തവർ വിഡ്ഢികളാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചില സമുദായങ്ങൾ സ്വന്തം സ്ഥാനാർത്ഥികളെ നോക്കി വോട്ട് ചെയ്യുമ്പോൾ ഈഴവർ ആർക്ക് വോട്ട് ചെയ്യുന്നു. ഇത് കുട്ടനാട്, ആലപ്പുഴ മണ്ഡലങ്ങളിൽ കണ്ടതാണ്.
നമ്മുടെ വോട്ടുകൊണ്ട് അധികാരത്തിൽ വരുന്നവർ പിന്നീട് തിരിഞ്ഞുനോക്കുന്നില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഈഴവ സമുദായത്തിന് തൊഴിലുറപ്പ് പദ്ധതികളിൽ മാത്രമാണ് പ്രാതിനിധ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് രാഷ്ട്രീയ താൽപര്യങ്ങളല്ല, സമുദായ താൽപര്യങ്ങളാണ് ഉള്ളതെന്നും അതുകൊണ്ട് ആരെയും ഭയമില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











